ഒരു പുകവലി അവസാനിച്ച കഥ…


17629-desktop-wallpapers-cigarette-butts (2)

പ്ലസ്‌ ടു. ജീവിതത്തിലെ എറ്റവും സുന്ദരമായതും നിർണ്ണായകമായതുമായ കാലഘട്ടം. എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്‌ എന്താണു ഈ വിദ്യാഭ്യാസ-ബാലമന:ശാസ്ത്ര വിദഗ്ധർ ഈ മധുര സുന്ദര കാലഘട്ടത്തിൽ നിർണ്ണായക പരീക്ഷകൾ എർപ്പെടുത്തുന്നത്‌ എന്ന്. ഇത്തരം പരീക്ഷ ഒക്കെ വല്ല പത്തോ പന്ത്രണ്ടൊ വയസ്സിൽ നടത്തി തുലച്ചാൽ പോരെ. അന്നാണെങ്കിൽ  100%  വിജയം ഗവൺമേന്റിനു അവകാശപ്പെടുകയും ചെയ്യാമായിരുന്നു. മഞ്ഞക്കിളികൾ പറന്നും കുന്നിമണികൾ ചിതറിയും പോയപ്പോൾ വന്ന ആൽഫയും ബീറ്റയും പരീക്ഷാ പേപ്പറിനെ ഇഷ്ടപെടുന്നവരല്ല. പറഞ്ഞു വന്നത്‌ പ്ലസ്‌ ടു പഠനകാലത്തെ പറ്റിയാണു, പഠിക്കൻ തരക്കേടില്ലായിരുന്നു. അത്യാവശ്യം നല്ല മാർക്ക്‌ വാങ്ങി തന്നെയാണു പ്ലസ്‌ ടുവിൽ ചേർന്നത്‌. കുറച്ച്‌ ഉഴപ്പിയെങ്കിലും പ്ലസ്‌ വണ്ണിൽ 94% മാർക്ക്‌ കിട്ടി, ഈ കഥയുടെ മൂല കാരണങ്ങളിൽ ഒന്നായി ഞാൻ കാണുന്ന ഒരു കാര്യം ആണു ഇത്‌. തരക്കേടില്ലാണ്ട്‌ ഉഴപ്പിയിട്ടും ഭേദപ്പെട്ട മാർക്ക്‌ കിട്ടിയത്‌ എന്നെ കൂടുതൽ നന്നാക്കുകയായിരുന്നു. പ്ലസ്‌ റ്റു മനോഹരമായിട്ട്‌ ഉഴപ്പി, മോഡെൽ എക്സാം വരെ എല്ലാ വിഷയത്തിനും ഭംഗിയായി തോറ്റു.കഴിഞ്ഞ വർഷവും എതാണ്ട്‌ ഇതു പോലെ ഒക്കെ ആയതുകൊണ്ട്‌, അവൻ പബ്ലിക്‌ എക്സാമിനു വാങ്ങിക്കോളും എന്ന് ടീച്ചർമാരും അമ്മയും അഛനും ഒപ്പം ഞാനും വിചാരിച്ചു. അപ്പോഴെക്കും സിഗെരട്ട്‌ വലി തുടങ്ങിയിരുന്നു, ആദ്യം അഛന്റെ കയ്യിൽ നിന്ന് അടിച്ച്‌ മാറ്റി, പിന്നെ സ്വന്തം കാശിനു(അഛന്റെ തന്നെ). എല്ലാവരുടെ കൂടെയും വലിച്ചു. മാമന്മാർ,കസിൻസ്‌,കൂടുകാർ ആരെയും നിരാശപ്പെടുത്തിയില്ല. വലി ഒരു കലയായി മാറുകയായിരുന്നു. റിങ്ങും,ബബ്ബിളും ഒക്കെ കൈ വെള്ളയിലായി. വീട്‌ തന്നെ ആയിരുന്ന് എപ്പോഴും സുരക്ഷിത പുകവലി കേന്ദ്രം. ടെറസിൽ ആരും കാണാതെ ആകാശത്തേക്കു പുക വിടുന്നത്‌ മനോഹര അനുഭവം തന്നെയാണു. അങ്ങനെ ഊതി ഊതി, ഇത്‌ ഒരു ഊത്ത്‌ പരുപാടി ആണെന്ന് മനസ്സിലായി. പ്രത്യേകിച്ച്‌ ഒന്നും ഉണ്ടായിട്ടല്ല, ഈ സിനിമ പോസ്റ്റർ ഒക്കെ ചുമ്മാ കീറുമ്പോ കിട്ടുന്ന പോലത്തെ ഒരു സുഖം, ഒരു പക്ഷെ ചായ കുടിക്കുന്ന പോലെ ഈ പരുപാടിയെ ആൾക്കാർ കണ്ടിരുന്നെങ്കിൽ പ്രശ്സ്നങ്ങളില്ലായിരുന്നു. വളരെ കുറച്ച്‌ ആൾക്കാരെ ഈ പരുപാടിക്കു നിൽക്കുള്ളു. അതെന്താ ചായ എല്ലാരും കുടിക്കുന്നില്ലെ എന്ന് ചോദിക്കാം,അത്‌ ചെറുപ്പത്തിലെ ശീലിച്ചിട്ടാണു. എന്തു കോപ്പായാലും, ഇനി പറഞ്ഞിട്ടു കാര്യമില്ല. വലി തുടങ്ങി പോയില്ലെ?. ഈ വലി കൊണ്ട്‌ ഒരു കുഴപ്പമുണ്ട്‌, അങ്ങനെ നിർത്താൻ പറ്റൂല, ഇനി നിർത്തിയാൽ വീണ്ടും തുടങ്ങും. അതാണു ഇതിന്റെ ഒരു പാറ്റേൺ. അങ്ങനെ ആ ദിവസം, കെമിസ്ട്രി എക്സാം കഴിഞ്ഞ്‌ ഉണ്ട വിഴുങ്ങി ഇരിക്യായിരുന്നു. സാധരണ പോലെ ചുണ്ടിൽ നായകൻ നിന്നു കത്തുന്നുണ്ട്‌. കമ്പ്ലീറ്റ്‌ ഇരുട്‌ ആണു. തഴെ എല്ലാരും സിനിമ കാണുന്നു. നല്ല ഒരു പാതിരാകാറ്റ്‌ മുഖത്തൊക്കെ തപ്പി തടഞ്ഞു പോകുന്നുണ്ട്‌. ആകെ കൂടി അനുരാഗവിലോചനമായ ഒരു നിശ. പെട്ടന്നയിരുന്നു ലൈറ്റ്‌ തെളിഞ്ഞത്‌, എന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. നാഭിയിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. അമ്മ വരികയാണു.. ഞാൻ സിഗെരെട്ട്‌ വലിച്ചെറിഞ്ഞു, ശ്വാസം കിട്ടുന്നില്ല, തൊട്ടുമുമ്പെ വിട്ട റിംഗ്‌ കൈകൊണ്ട്‌ തട്ടി അകറ്റി ഇരുന്നു. അമ്മ അടുത്തെത്തി.

“നീ എന്താ ഒറ്റക്കിരിക്കുന്നെ…?”
“വെറുതെ, അങ്ങ്‌ ദൂരെ ചന്ദ്രനെ നോക്കൂ, എത്ര മനോഹരം..”
എനിക്ക്‌ ഇപ്പോഴും അത്ഭുദം തോന്നുന്ന ഡയലോഗ്‌ ആണിത്‌, ആ പരവശത്തിനിടയിൽ എങ്ങനെ ഈ ഡയലോഗ്‌ വന്നു എന്നെ എനിക്കറിയില്ല..5 മിനുറ്റിന്റെ നീണ്ട നിശബ്ദത. ഞാൻ നെടുവീർപ്പിടുകയായിരുന്നു, പെട്ടന്നാണു അടുത്ത ചോദ്യം

“ഇവിടെ എന്താ ഒരു സിഗെരെട്ട്‌ മണം?”
ഞാൻ പതറി പോയി.
“ആ, എനിക്കറിയില്ല”
“നീ ആണോ?”
സത്യം ധർമ്മം നീതി, ഈ കോപ്പുകൾ ഒന്നും ഒരിക്കലും ഉപയൊഗിക്കാൻ പാടില്ല എന്നു ഒരു നിമിഷം കൊണ്ട്‌ മനസ്സിൽ ഉറപ്പിച്ചു. കൂടുതൽ നേരത്തെ നിശബ്ദത ഇവൈറ്റ്‌ ഒരു ഉത്തരം ആയി ഭവിക്കും, അതുകൊണ്ട്‌ ഞാൻ ഉത്തരത്തിനായി പരതി.
“ഞാനല്ല, അപ്പുറത്തെ വീട്ടിലെ ആരെങ്കിലും ആവും”
“നീ ഇങ്ങു വന്നെ..”
ദീർഗ്ഘമേറിയ കാൽച്ചുവടുകൾ, ഗോൾട്‌ ഫ്ലേക്കിനേ മനസ്സിൽ ധ്യാനിച്ച്‌

ഞാൻ നടന്നു. മണമുണ്ടാവല്ലെ എന്നു എന്നെ ആദ്യമായി സിഗെരെറ്റ്‌ വലിപ്പിച്ച ഗുരുക്കന്മാരെ ഓർത്ത്‌ വിളിച്ചു. യമഹ എന്ന് ഒന്നും പറയേണ്ടി വന്നില്ല. ഗോൾട്‌ ഫ്ലേക്ക്‌ 6 രൂപക്കുള്ള മണം 8ന്റെ പണിയായി ഇന്ററെസ്റ്റോടുകൂടെ തരും എന്നു കരുതിയില്ല. അമ്മയുടെ മുഖഭാവം മാറി, പിന്നെ ഞാൻ പറഞ്ഞ ഡയലോഗ്സ്‌ ഒന്നും ഒർമ്മയില്ല. ഇനിയില്ല എന്നു കയ്യിൽ അടിച്ച്‌ പറഞ്ഞത്‌ ഓർമ്മയുണ്ട്‌.
‘ഛായ്‌’
എന്ന് ഒരു 100 തവണയെങ്കിലും ഞാൻ പറഞ്ഞിറ്റുണ്ടാവും. ചെയ്തതിൽ അന്നും ഇന്നും എന്നും ഒരു കുറ്റബോധവും ഇല്ല്യായിരുന്നു. അമ്മ കണ്ടതിലായിരുന്നു വെഷമം. ഒരു വല്ലാത്ത പിരിമുറുക്കം. ഇനിയെന്തു എന്നുള്ള ഒരു അവസ്ഥ. ഇനി വലി ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയും.അമ്മ പിന്നെ അന്ന് മിണ്ടിയില്ല. ഒരൊറ്റ അടി തന്ന്
“എനി വലിച്ചാൽ കൊല്ലുമെടാ”
എന്നു പറഞ്ഞിരുന്നേൽ സ്വസ്ഥമായി പോയി വലിക്കാമായിരുന്നു. പിറ്റേന്ന് ആയി, അച്ഛ്ൻ അറിഞ്ഞാൽ എനിക്ക്‌ പുല്ലായിരുന്നു. അതുണ്ടായില്ല. അമ്മ സ്വകാര്യം വിളിച്ച്‌ ഉപദേശിച്ചു. എന്തായാലും നിർത്താൻ പറ്റില്ല എന്ന് അറിയാമായിരുന്നെങ്കിലും ഞാൻ പിന്നെ ഒകെ എന്ന് പറഞ്ഞു. അതവിടെ തീർന്നു. എന്റെ പുകവലീം നിന്നു. ഞാൻ പറഞ്ഞു വന്നത്‌, ഒരിക്കലും വീട്ടിൽ നിന്ന് വലിക്കരുത്‌,നിർത്തേണ്ടി വരും. എനി നിർത്താനാണെൽ വീട്ടിൽ നിന്നു വലിച്ചാൽ മതി.

പിൻ കുറിപ്പ്‌: മാൽബെരോ, 555 പോലുള്ള മോഡലുകൾ പുകവലി നിർത്താൻ തീരുമാനിച്ചവർക്ക്‌ അയച്ച്‌ തരാവുന്നതാണു


Advertisements

16 Comments (+add yours?)

 1. Sooraj
  Feb 28, 2013 @ 11:10:30

  Enthuvadey ith??

  Reply

 2. jain
  Feb 28, 2013 @ 13:22:05

  great……….
  upadeshikkathirunnathil kuttabodam……………..

  Reply

 3. Akhil Raj
  Mar 01, 2013 @ 16:26:31

  kollam

  Reply

 4. Aswin
  Mar 04, 2013 @ 14:31:00

  Nattukare kude ariyikk

  Reply

 5. Gayathri
  Mar 04, 2013 @ 14:33:07

  Samadanamayallo ninakku………..?

  Reply

 6. Kishore
  Mar 04, 2013 @ 14:34:39

  itharno ni vayikkan paranja kopp..

  Reply

 7. Ajay pk
  Mar 05, 2013 @ 19:48:58

  enth thonunnu……….. mamiiiiiii

  Reply

 8. Shafi
  Mar 07, 2013 @ 17:53:46

  Great

  Reply

 9. Shafi
  Mar 07, 2013 @ 17:55:27

  Expect more from you

  Reply

 10. aswings
  Mar 19, 2013 @ 14:46:51

  kalakkiyeda……

  Reply

 11. Shafi
  Mar 19, 2013 @ 15:01:37

  GD

  Reply

 12. Anonymous
  Apr 06, 2013 @ 10:51:35

  ne ee type ayirunnalle…..!

  Reply

 13. Sujith
  Jan 17, 2014 @ 12:43:08

  good story..ishtamayi

  Reply

 14. Joseph Joy
  Sep 05, 2014 @ 00:19:36

  Kollamada kutttaa ,!!!!

  Reply

 15. akvt
  Jun 09, 2015 @ 13:15:50

  Chiripichu…… Evideyo kandu marannathu mathiri

  Reply

മറുപടി നല്കൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s